പുതിയ അംഗത്വത്തിനായി അപേക്ഷിക്കുന്നവർ രജിസ്ട്രർ ചെയ്യാൻ തുടങ്ങുന്നതിന് മുമ്പായി KAF വെബ്സൈറ്റിലെ ജില്ലാ കോർകമ്മിറ്റി ബട്ടണിൽ click ചെയ്ത് അപേക്ഷകൻ ഉൾപ്പെടുന്ന ജില്ലയെ പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങളെ ബന്ധപ്പെട്ട് അംഗത്വം ലഭിക്കുന്നതിനുള്ള തങ്ങളുടെ യോഗ്യതകൾ അവരെ ബോധ്യപ്പെടുത്തിയ ശേഷം മാത്രം രജിസ്ട്രേഷൻ ആരംഭിക്കുക. അപേക്ഷകരുടെ യോഗ്യത ജില്ലാ കോർകമ്മിറ്റി അംഗങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ അംഗത്വം അന്തിമമായി അംഗീകരിക്കുകയുള്ളൂ എന്ന് പ്രത്യേകം ഓർക്കുക. നിലവിലെ അംഗത്വം പുതുക്കുന്നവർ കോർകമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടേണ്ടതില്ല. രജിസ്ട്രേഷൻ ഓപ്ഷനിൽ നിലവിലെ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിനുമായുള്ള ഓപ്ഷനുകളിൽ ഉചിതമായത് ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ താളിൽ പ്രവേശിക്കാവുന്നതാണ്. രജിസ്ട്രേഷന് ശ്രമിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷകന്റെ/ അപേക്ഷകയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും, ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും തയ്യാറാക്കി വയ്ക്കുക. jpg/jpeg ഫോർമാറ്റിൽ 200 KB ൽ താഴെയുള്ള ഇമേജ് ഫയലുകൾ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. File Size കുറയ്ക്കുന്നതിനായി രജിസ്ട്രേഷൻ പേജിൽ Upload option ന് സമീപത്തായി ക്രമീകരിച്ചിട്ടുള്ള resizing tool ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താവുന്നതാണ്. KAF ൽ നിന്നുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നതിനും ഭാവിയിൽ പല online സേവനങ്ങളും കൃത്യമായി ലഭിക്കുന്നതിനും അപേക്ഷകർ സ്വന്തം Email ID യും ഫോൺ നമ്പറും നിർബന്ധമായും രേഖപ്പെടുത്തണം. (മറ്റുള്ളവരുടെ Email ID യും ഫോൺ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നത് ഭാവിയിൽ സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കും എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു). Nickname ചേർക്കേണ്ട ഭാഗത്ത് കലാമേഖലയിൽ നിങ്ങൾ അറിയപ്പെടുന്ന പേരാണ് രേഖപ്പെടുത്തേണ്ടത്. നിലവിലെ അംഗത്വം പുതുക്കുന്നവർ lD നമ്പർ തെറ്റാതെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതിനായി KAF ID കാർഡ് പരിശോധിച്ച് നിങ്ങളുടെ നിലവിലുള്ള അംഗത്വ നമ്പർ ഉറപ്പുവരുത്തുക. അംഗത്വ നമ്പർ ജില്ലാ കോഡ് സഹിതം യാതൊരു മാറ്റവുമില്ലാതെ രേഖപ്പെടുത്തേണ്ടതാണ്. (Eg: MLP/000001) തുടർന്ന് വരുന്ന ജാലകങ്ങളിൽ ആവശ്യമായ വിവരങ്ങൾ നല്കുക. പുതിയ അംഗത്വത്തിനായി അപേക്ഷിക്കുന്നവർ അതിനായുള്ള option ൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുക. ഓരോ താളിലും Save & Continue click ചെയ്ത് മുന്നോട്ട് പോകുകയും അവസാന ഭാഗത്ത് Preview കണ്ട് കൃത്യത ഉറപ്പുവരുത്തുകയും ചെയ്ത ശേഷം തുടർന്ന് വരുന്ന ജാലകത്തിൽ രജിസ്ട്രേഷൻ ഫീസ് അടയ്ക്കാവുന്നതാണ്. Preview Page ൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ശ്രദ്ധയിൽ പെട്ടാൽ back button ഉപയോഗിച്ച് ഓരോ താളിലും പിന്നോട്ട് പോകാവുന്നതും തിരുത്തലുകൾ വരുത്താവുന്നതുമാണ്. നിർബന്ധമായും രേഖപ്പെടുത്തേണ്ട വിവരങ്ങളിൽ ഏതെങ്കിലും ഭാഗം വിട്ടുപോയാൽ അടുത്ത താളിലേക്ക് പ്രവേശിക്കാൻ കഴിയുന്നതല്ല. അംഗത്വ ഫീസ് അടവാക്കുന്ന പ്രക്രിയയിൽ സാങ്കേതിക തടസ്സം നേരിട്ട് Payment failure ആകുന്ന സന്ദർഭങ്ങളിൽ രജിസ്ട്രേഷൻ ജാലകം അടയ്ക്കേണ്ടി വന്നാലും പിന്നീട് രജിസ്റ്റർ ചെയ്യുമ്പോൾ പേര്, Email ID, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതോടെ മുൻപ് Save ചെയ്ത മറ്റു വിവരങ്ങൾ സ്ക്രീനിൽ തെളിയുന്നതും നേരിട്ട് Payment ജാലകത്തിൽ പ്രവേശിക്കാവുന്നതുമാണ്. ഈ സൗകര്യം പുതിയ മെമ്പർഷിപ്പ് എടുക്കുന്നവർക്ക് മാത്രമായിരിക്കും. നിലവിലെ അംഗത്വം പുതുക്കുന്നവർ അംഗത്വ നമ്പർ സബ്മിറ്റ് ചെയ്ത് ആവശ്യമായ വിവരങ്ങൾ വീണ്ടും രേഖപ്പെടുത്തിയശേഷം മാത്രമേ payment ജാലകത്തിൽ പ്രവേശിക്കാൻ കഴിയൂ. മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നതോടെ അപേക്ഷകൻ്റെ / അപേക്ഷകയുടെ ഫോണിൽ ഒരു OTP ലഭ്യമാകുന്നതാണ്. OTP നിർദ്ദിഷ്ട സ്ഥാനത്ത് രേഖപ്പെടുത്തിയ ശേഷം മാത്രമേ Payment ജാലകത്തിൽ പ്രവേശിക്കാനാകൂ. UPI ട്രാൻസാക്ഷൻസ് ഒഴികെയുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, ഇൻ്റർനെറ്റ് ബാങ്കിംഗ് മുതലായവയ്ക്ക് നിയമാനുസൃതമായ സർവ്വീസ് ചാർജ്ജ് ഉണ്ടായിരിക്കുന്നതാണ്. UPI ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതല്ല. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിക്കഴിയുമ്പോളും ഏതെങ്കിലും തരത്തിലുള്ള Errors സംഭവിച്ചാലും അത് സൂചിപ്പിക്കുന്ന SMS അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാകുന്നതായിരിക്കും. ജില്ലാ കോർകമ്മിറ്റി അംഗങ്ങൾ പുതിയ അംഗങ്ങളുടെ അംഗത്വം അംഗീകരിക്കുമ്പോൾ അംഗത്വ നമ്പർ സഹിതമുള്ള SMS അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാകുന്നതായിരിക്കും. അംഗത്വം നിരസിച്ചാൽ ആയതിൻ്റെ കാരണം സഹിതം ഇത്തരത്തിൽ SMS ലഭ്യമാകുന്നതായിരിക്കും. അപേക്ഷ നിരസിക്കുന്ന പക്ഷം അംഗത്വഫീസ് അടവാക്കിയത് യാതൊരു സാഹചര്യത്തിലും തിരികെ നല്കുന്നതല്ല. രജിസ്ട്രേഷൻ പ്രക്രിയയിൽ പ്രയാസങ്ങളോ സംശയങ്ങളോ നേരിട്ടാൽ എല്ലാ താളുകളുടെയും മുകൾ ഭാഗത്തും രജിസ്ട്രേഷൻ താളിൽ പ്രവേശിക്കുന്നിടത്തും കൊടുത്തിട്ടുള്ള Helpdesk ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷകൻ്റെ ജില്ലാ Helpdesk അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. സാങ്കേതിക തടസ്സങ്ങളുടെ സ്ക്രീൻ ഷോട്ടുകളോ ചിത്രങ്ങളോ സഹിതം വാട്സാപ്പിൽ സന്ദേശങ്ങൾ അയയ്ക്കുന്നത് കൃത്യമായ മാർഗ്ഗനിർദ്ദേശം തരാൻ Helpdesk അംഗങ്ങൾക്ക് സഹായകരമാകും. കലാമേഖലയിൽ 5 വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയമുള്ളവരും 21 വയസ്സ് മുതൽ 75 വയസ്സ് വരെ പ്രായപരിധിയിലുള്ളവരുമായ കലാകാരൻമാർക്കും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവരോ KAF ൻ്റെ അച്ചടക്ക നടപടികൾക്ക് വിധേയരായവരോ അപേക്ഷിക്കാൻ യോഗ്യരല്ല.